കോട്ടയം ദുരന്തം: പ്രതിഷേധം തുടരാൻ പ്രതിപക്ഷം

Monday 07 July 2025 12:58 AM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ മകന് സ്ഥിരം ജോലി അടക്കമുള്ള സഹായങ്ങൾ നൽകി പ്രശ്നം തണുപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായി സമര രംഗത്തുണ്ട്. മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യമുന്നയിച്ചുള്ള സമരം തുടരും .

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളുടെ ശോച്യാവസ്ഥയും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം . സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയമെന്ന നിലയ്ക്ക് രാഷ്ട്രീയത്തിന് അപ്പുറമായ മറ്റൊരു തലം വിഷയത്തിനുണ്ട്. ബിന്ദുവിന്റെ കുടുംബത്തെ ചേർത്തു നിറുത്തി ഇപ്പോഴത്തെ അവസ്ഥയ്ക്ക് അയവു വരുത്താനുള്ള നല്ല ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും ബി.ജെ.പിയും ഇത് സർക്കാരിനെതിരായ ആയുധമാക്കാൻ ശ്രമിക്കുന്നുണ്ട്.സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം . വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ യു.ഡി.എഫ് നേതൃത്വം അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.അതിനിടെ,

മന്ത്രി വീണാ ജോർജിന്റെ സുരക്ഷ സർക്കാർ കൂട്ടിയിട്ടുണ്ട്.

പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു

കോ​ട്ട​യം​ ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​പ​ക​ട​ത്തി​ന്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജോ​ൺ​ ​വി.​സാ​മു​വ​ൽ​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ചു.​ ​മ​രി​ച്ച​ ​ബി​ന്ദു​വി​ന്റെ​ ​കു​ടും​ബ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യും,​ ​വീ​ടി​ന്റെ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.​ ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട് ​ഏ​ഴ് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​സ​മ​ർ​പ്പി​ക്കും.​ ​ഇ​തു​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​കും​ ​സ​ർ​ക്കാ​ർ​ ​ധ​ന​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ക്കു​ക.​ 11​ ​ന് ​ചേ​രു​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗംഇ​ക്കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്യും.