പ്രതിഷേധ പ്രകടനം

Monday 07 July 2025 12:01 AM IST
ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പുതുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബി.ജെ.പി പ്രതിഷേധ പ്രകടനം.

കഞ്ചിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പുതുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ചിക്കോട് സത്രപ്പടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഉഷ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി സുമലത മുരളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.സന്തോഷ്, എ.ശരത്ത്, നേതാക്കളായ വി.ശശി, സി.അനിത, മനീഷ്, രഞ്ജിത്ത്, ഹേമ എന്നിവർ പ്രസംഗിച്ചു.