'പാവങ്ങൾ' വിവർത്തനത്തിന്റെ നൂറാം വാർഷികം

Monday 07 July 2025 2:16 AM IST

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ വിഖ്യാത എഴുത്തുകാരൻ വിക്ടർ യൂഗോയുടെ 'പാവങ്ങൾ' എന്ന നോവൽ നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. എഴുത്തുകാരൻ ഇടപ്പള്ളി ബഷീർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ, മേരി മഞ്ജു ജോഷി, കെ.വി. പ്രസന്നൻ, ബെന്നി സേവിയർ, അശോകൻ അറക്കൽ, ഒ.കെ. സതീശൻ, എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.