സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകി, രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Sunday 06 July 2025 10:44 PM IST
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂർ പള്ളിപ്പൊയിൽ പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദമാണ് മരിച്ചത്. കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു, കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.