ദേശീയ പണിമുടക്ക് സമ്പൂർണമാക്കും

Monday 07 July 2025 12:06 AM IST

തിരുവനന്തപുരം: 17 ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും 9ന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് സംസ്ഥാനത്ത്‌ സമ്പൂർണമാക്കാൻ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

എട്ടിന്‌ അർദ്ധരാത്രി മുതൽ ഒമ്പതിന്‌ അർദ്ധരാത്രി വരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. തൊഴിലാളികളും, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും, ബാങ്ക്‌ ഇൻഷ്വറൻസ്‌ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്‌. അവശ്യ സർവീസുകൾ, പാൽ, പത്ര വിതരണം എന്നിവയെ പണിമുടക്കിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട് .

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്‌, യു.ടി.യു.സി, എച്ച്‌.എം.എസ്‌, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ടി.യു.സി.സി, എൻ.എൽ.സി, ടി.യു.സി.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി എസ്‌, കെ.ടി.യു.സി എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്‌.എം.കെ.പി തുടങ്ങിയ ട്രേഡ്‌ യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.

പ​ണി​മു​ട​ക്ക്
ത​ള്ളി​ക്ക​ള​യ​ണം:
കെ.​ജി.​ഒ.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​രു​ ​വി​ഭാ​ഗം​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രും​ ​തൊ​ഴി​ലാ​ളി​ക​ളും​ 9​ന് ​ന​ട​ത്തു​ന്ന​ ​അ​ഖി​ലേ​ന്ത്യാ​ ​പ​ണി​മു​ട​ക്ക് ​ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ​കേ​ര​ള​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സേ​ഴ്സ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ ​യോ​ഗം​ ​ആ​ഹ്വാ​നം​ ​ചെ​യ്തു..
പ​ണി​മു​ട​ക്ക് ​ന​ട​ത്തു​ന്ന​ ​സം​ഘ​ട​ന​ക​ൾ​ ​ക​ഴി​ഞ്ഞ​ 9​ ​വ​ർ​ഷ​മാ​യി​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​വി​രു​ദ്ധ​ ​തൊ​ഴി​ലാ​ളി​ ​ദ്റോ​ഹ​ ​ന​യ​ങ്ങ​ൾ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ക​യാ​ണ്.​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ത​ച്ചു​ട​യ്ക്ക​പ്പെ​ട്ട​തി​നെ​തി​രെ​ ​ഒ​ര​ക്ഷ​രംഉ​രി​യാ​ടു​ന്നി​ല്ല.​ ​പി.​എ​ഫ്.​ആ​ർ.​ഡി.​എ​ ​നി​യ​മ​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​നി​യ​മ​ ​നി​ർ​മാ​ണം​ ​ന​ട​ത്തി.​ 9​ ​വ​ർ​ഷ​മാ​യി​ ​പ​ങ്കാ​ളി​ത്ത​ ​പെ​ൻ​ഷ​ൻ​ ​പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട​ ​ജീ​വ​ന​ക്കാ​രെ​ ​വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും​ ​കെ.​ജി.​ഒ.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സി.​സു​ബ്ര​ഹ്മ​ണ്യ​നും,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ഗോ​പ​കു​മാ​റും​ ​പ​റ​ഞ്ഞു.​പ​ണി​മു​ട​ക്കി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ജോ​ലി​ ​സ്ഥ​ല​ത്ത് ​സു​ര​ക്ഷ​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ന്ന​തി​നും​ ​സു​ഗ​മ​മാ​യ​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​തി​നും​ ​യാ​ത്രാ​സൗ​ക​ര്യ​ത്തി​നും​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കും​ ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.