സി.ആപ്റ്റിന് എം.ഡിയെ നിയമിക്കാൻ നിവേദനം

Monday 07 July 2025 12:00 AM IST

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ സി ആപ്റ്റിൽ മുഴുവൻ സമയ ചുമതലയുള്ള എം.ഡിയെ നിയമിക്കണമെന്നും ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, എസ്. ടി. യു യൂണിയനുകളുടെ നേതൃത്വത്തിൽ മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി.

യൂണിയൻ നേതാക്കളായ വി.ആർ. പ്രതാപൻ, ജി. മാഹീൻ അബൂബേക്കർ, ജെ. ക്രിസ്റ്റഫർ, ബി.രമേശ് കുമാർ, ആലംകോട് സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.

'​റൂ​ട്ട്സ് ​'​ ​ക്യാ​മ്പെ​യി​നു​മാ​യി​ ​കു​ടും​ബ​ശ്രീ

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഗ​ര​പ്ര​ദേ​ശ​ത്തെ​ ​സി.​ഡി.​എ​സു​ക​ളി​ൽ​ ​കു​ടും​ബ​ശ്രീ​ ​ന​ട​പ്പാ​ക്കു​ന്ന​ ​'​റൂ​ട്ട്സ് ​'​ ​(​റീ​ജു​വ​നേ​ഷ​ൻ​ ​ഒ​ഫ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ത്രൂ​ ​ഓ​ണ​ർ​ഷി​പ്പ്,​ ​ടു​ഗ​ത​ർ​ന​സ് ​ആ​ൻ​ഡ് ​സ​പ്പോ​ർ​ട്ട്)​ ​ക്യാ​മ്പെ​യി​ന് ​സം​സ്ഥാ​ന​ത്ത് ​തു​ട​ക്ക​മാ​യി.​ ​ന​ഗ​ര​ദാ​രി​ദ്ര്യ​ ​ല​ഘൂ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ ​'​റൂ​ട്ട്സ് ​'​ ​ക്യാ​മ്പെ​യി​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 138​ ​പേ​ർ​ക്കു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​യി.

ഉ​പ​സ​മി​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്തു​ ​ചെ​യ്യാ​നു​ള്ള​ ​എ.​ഡി.​എ​സു​ക​ളു​ടെ​ ​ക​ഴി​വ് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ​ഊ​ന്ന​ൽ​ ​ന​ൽ​കു​ക.​ ​ക​മ്മ്യൂ​ണി​റ്റി​ ​ഓ​ർ​ഗ​നൈ​സ​ർ​മാ​ർ,​ ​എം.​പി.​പി​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​ഇ​വി​ടെ​ ​മെ​ന്റ​ർ​മാ​രാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഇ​വ​ർ​ ​മു​ഖേ​ന​ ​എ.​ഡി.​എ​സു​ക​ൾ​ക്ക് ​ആ​റു​മാ​സം​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.
വാ​ർ​ഡു​ത​ല​ത്തി​ലു​ള്ള​ ​അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ​ ​ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ​രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് ​ഏ​രി​യ​ ​ഡെ​വ​ല​പ്മെ​ന്റ് ​സൊ​സൈ​റ്റി​ ​അ​ഥ​വാ​ ​എ.​ഡി.​എ​സ്.​ ​ഇ​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​കു​ന്ന​തോ​ടെ​ ​കു​ടും​ബ​ശ്രീ​ ​പ​ദ്ധ​തി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​വേ​ഗ​ത്തി​ൽ​ ​താ​ഴേ​ത്ത​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.