ദേവസ്വം ബോർഡംഗം അഡ്വ. അജികുമാർ ശിവഗിരി മഠം സന്ദർശിച്ചു
Monday 07 July 2025 12:09 AM IST
ശിവഗിരി : തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. അജികുമാർ കുടുംബാംഗങ്ങളോടൊപ്പം ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധിയിലും ശാരദാമഠത്തിലും ദർശനം നടത്തി. ശിവഗിരി അതിഥി മന്ദിരത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സ്വാമി വിരജാനന്ദഗിരിയുമായി കൂടിക്കാഴ്ച നടത്തി. സ്വാമി ശുഭാംഗാനന്ദ ഷാൾ അണിയിച്ചു. പുസ്തകങ്ങൾ കൈമാറി.