കേരള തീരത്ത് കടലാക്രമണ സാദ്ധ്യത വടക്കൻ ജില്ലകളിൽ മഴ

Monday 07 July 2025 12:07 AM IST

തിരുവനന്തപുരം:കേരള തീരത്ത് ഇന്ന് ആഞ്ഞടിക്കുന്ന തിരമാലകളെ തുടർന്ന് കടലാക്രമണ സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനം പാടില്ല.തീരദേശവാസികൾ ജാഗ്രത പാലിക്കണം.കാസർകോട് ഭാഗങ്ങളിലാകും കടലാക്രമണം കൂടുതൽ.കാസർകോട് ഉപ്പള നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണം.വടക്കൻ ജില്ലകളിൽ മൂന്ന് ദിവസം മഴ തുടരും.ഇന്ന് ഗ്രീൻ അലർട്ടാണ്.ഒറ്റപ്പെട്ട മഴയോടൊപ്പം കാറ്റിനും സാദ്ധ്യതയുണ്ട്.