വീണാജോർജിനെ വിമർശിച്ച നേതാക്കൾക്കെതിരെ നടപടിവരും

Monday 07 July 2025 12:14 AM IST

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുവീണ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട സി.പി.എം നേതാക്കൾക്ക് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവിനോട് പാർട്ടി വിശദീകരണം തേടും. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി .ജെ .ജോൺസനോട് ഏരിയ കമ്മിറ്റിയും വിശദീകരണം തേടും... എം.എൽ.എയായി ഇരിക്കാൻ പോലും മന്ത്രിക്ക് അർഹതയില്ലെന്നാണ് എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ പി. ജെ . ജോൺസൺ എഴുതിയത്. സ്‌കൂളിൽ കേട്ടെഴുത്ത് ഉണ്ടെങ്കിൽ വയറുവേദന വരുമെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പത്തനംതിട്ട സി.ഡബ്ല്യു.സി മുൻ ചെയർമാൻ കൂടിയായ എൻ .രാജീവ് പരിഹസിച്ചത്.