കെ-ഡിസ്ക് സ്ട്രൈഡ് മേക്കർസ്പേസ് മത്സരം

Monday 07 July 2025 12:00 AM IST

തിരുവനന്തപുരം:കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്ട്രൈഡ് മേക്കർസ്പേസ് ഡിസൈൻ കോൺടസ്റ്റിന്റെ അവസാനഘട്ട മത്സരം നടന്നു.ഡി.സി സ്കൂൾ ഒഫ് ആർക്കിടെക്ചറിന്റെ സഹകരണത്തോടെ നടത്തിയ മത്സരം കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡി.സി സ്‌കൂൾ ഡയറക്ടർ വേണി.എൻ.നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ ഡിവിഷൻ (കെ-ഡിസ്ക്) എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി,ഹാബി​റ്റാ​റ്റ് ടെക്‌നോളജി ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ഡോ.ജി.ശങ്കർ,കെ.ടി.യു മുൻ ഡയറക്ടർ പ്രൊഫ.ടി.എൽ.ഷാജി,കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമി​റ്റഡ് എം.ഡി ഡോ.മനോജ് കുമാർ കിനി,സോഷ്യൽ ഇൻക്ലൂഷൻ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വകുപ്പ് സ്റ്റേ​റ്റ് പ്രോഗ്രാം ഓഫീസർ ഡോ.ബി.ശ്രീജിത്ത്,ഡി.സി സ്‌കൂൾ പ്രിൻസിപ്പൽ കെ.പി.ഷീജ എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ എൻജിനീയറിംഗ് ആൻഡ് ഡിസൈൻ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്.