രജിസ്ട്രാർക്കൊപ്പം  സിൻഡിക്കേറ്റ്, നിയമയുദ്ധത്തിലേക്ക്  മാറി

Monday 07 July 2025 12:17 AM IST

തിരുവനന്തപുരം: ഭാരതാംബ ചിത്രം സെനറ്റ് ഹാളിൽ പാടില്ലായിരുന്നുവെന്നും ആ ചടങ്ങ് റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി കൃത്യവുമാണെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ഇടത്, വലത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.

സിൻഡിക്കേറ്റിന്റെ നിർദ്ദേശത്തിലാണ് ഇന്നലെ രജിസ്ട്രാർ ചുമതലയേൽക്കാൽ പെട്ടെന്ന് എത്തിയത്.രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. രജിസ്ട്രാറെ വിളിച്ചു വരുത്താനുള്ള അധികാരം സിൻഡിക്കേറ്റിനുണ്ട്.സസ്പെൻഷൻ നടപടി റദ്ദ് ചെയ്തെന്ന് സിൻഡിക്കേറ്റ് പാസാക്കിയ പ്രമേയം നിലനിൽക്കുമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം.സിൻഡിക്കേറ്റിന്റെ അധികാരം ചോദ്യം ചെയ്യാൻ വിസിയ്ക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

താത്കാലിക വി.സി സിസാ തോമസ് പിരിച്ചുവിട്ട യോഗത്തിനുശേഷം ചേർന്ന സമാന്തര യോഗത്തിലെ തീരുമാനം നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. യോഗം പിരിച്ചുവിട്ട ശേഷം ചേർന്ന യോഗത്തിന്റെ മിനിട്സ് വി.സി അംഗീകരിക്കാതെ, ആ തീരുമാനത്തിന് പ്രാബല്യം ഉണ്ടാകില്ല. ഹർജി നിൽനിൽക്കുന്നതിനാൽ, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണ്.രജിസ്ട്രാർക്കും സിൻഡിക്കേറ്റിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ വിഷയത്തിൽ ഇടത് അംഗങ്ങളോടൊപ്പമായിരുന്നു കോൺഗ്രസും. ഇന്നലെ അരമണിക്കൂർ കോൺഗ്രസ് പ്രതിനിധിയും സമാന്തര സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. സംഘപരിവാർ അനുകൂല സംഘടനയ്ക്ക് സെനറ്റ് ഹാൾ അനുവദിച്ചതും പിന്നാലെ തടസ്സം സൃഷ്ടിച്ചതും ആസൂത്രിതമാണോ എന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് അനുകൂല സിൻഡിക്കേറ്റ് അംഗം വൈ. അഹമ്മദ് ഫസിൽ പറഞ്ഞു.

ര​ജി​സ്ട്രാ​റെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്യാൻ വി.​സി​ക്ക് ​അ​ധി​കാ​ര​മി​ല്ല​:​ ​മ​ന്ത്രി​ ​ബി​ന്ദു

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ര​ജി​സ്ട്രാ​ർ​ക്കെ​തി​രെ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​വി.​സി​ക്ക് ​അ​ധി​കാ​ര​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​സി​ൻ​ഡി​ക്ക​റ്റി​ന് ​അ​ധി​കാ​ര​മു​ള്ള​തു​ ​കൊ​ണ്ടാ​ണ് ​സ​സ്‌​പെ​ൻ​ഷ​ൻ​ ​റ​ദ്ദാ​ക്കി​യ​ത്.​ ​അം​ഗ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വി.​സി​ ​സി​ൻ​ഡി​ക്ക​റ്റ് ​വി​ളി​ച്ച​ത്.​ ​ച​ർ​ച്ച​യ്‌​ക്കി​ടെ​ ​വി.​സി​ ​ഇ​റ​ങ്ങി​പ്പോ​യി.​ ​സി​ൻ​ഡി​ക്ക​റ്റ് ​അം​ഗ​ങ്ങ​ൾ​ ​അ​വ​രി​ൽ​ ​നി​ന്ന് ​ത​ന്നെ​ ​ചെ​യ​ർ​പേ​ഴ്‌​സ​ണെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​യോ​ഗം​ ​ന​ട​ത്തി​ ​ര​ജി​സ്ട്രാ​റു​ടെ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.​ ​അ​താ​ണ് ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി.​ ​ബാ​ക്കി​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​കോ​ട​തി​ ​പ​രി​ശോ​ധി​ക്ക​ട്ടെ.​ ​സി​ൻ​ഡി​ക്ക​റ്റ് ​യോ​ഗം​ ​തീ​രു​മാ​നം​ ​വി.​സി​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​പ്ര​മേ​യം​ ​വാ​യി​ക്കു​മ്പോ​ൾ​ ​വി.​സി​യു​ണ്ടാ​യി​രു​ന്നു.​ 18​ ​അം​ഗ​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യും​ ​ല​ഭി​ച്ചു.​ ​ചാ​ൻ​സ​ല​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട് ​ചേ​ർ​ന്നു​ ​നി​ൽ​ക്ക​ണം.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​മ​ത​നി​ര​പേ​ക്ഷ​ ​ഇ​ട​ങ്ങ​ളാ​ണെ​ന്നും​ ​ബി​ന്ദു​ ​പ​റ​ഞ്ഞു.