ഇംഗ്ളണ്ടിൽ ഇന്ത്യയ്ക്ക് ഇടിവെട്ട് വിജയം

Monday 07 July 2025 1:17 AM IST

ബ​ർ​മിം​ഗ്ഹാം​: ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് എഡ്ജ് ബാസ്റ്റണിൽ തകർപ്പൻ തിരിച്ചടി നൽകി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 336 റൺസിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇന്ത്യ അ​ഞ്ചു​ മ​ത്സ​ര ​പ​ര​മ്പ​ര​ 1​-1​ന് ​സ​മ​നി​ല​യി​ലുമാക്കി. എ​ഡ്‌ജ് ​ബാ​സ്റ്റ​ൺ​ ​ക്രി​ക്ക​റ്റ് ​ഗ്രൗ​ണ്ടി​ലെ ഇ​ന്ത്യ​യുടെ​ ​ആ​ദ്യ​ ടെ​സ്റ്റ് ​ജ​യമാണിത്.

അ​വ​സാ​ന​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ 608​ ​റ​ൺ​സ് ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ​ ​ഇം​ഗ്ള​ണ്ടി​നെ​ 271​ൽ​ ​ആ​ൾ​ഔ​ട്ടാ​ക്കി​യാണ്​ ​ഇ​ന്ത്യ​ പ​ടു​കൂ​റ്റ​ൻ​ ​വി​ജ​യ​മാഘോ​ഷി​ച്ച​ത്.​ 99​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​ആ​റു​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​പേ​സ​ർ​ ​ആ​കാ​ശ്ദീ​പാ​ണ് ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​ഇംഗ്ളണ്ടിന്റെ​ ​അ​ന്തകനായത്. ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ ​ഇ​ര​ട്ട​ ​സെ​ഞ്ച്വ​റി​യും​ ​(269​)​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ ​ ​സെ​ഞ്ച്വ​റി​യും ​(161​)​ ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ശു​ഭ്മാ​ൻ​ ​ഗി​ല്ലി​ന്റെ​ ​അ​വി​സ്മ​ര​ണീ​യ​ ​പ്ര​ക​ട​ന​മാ​ണ് വിജയത്തിന് ​അ​ടി​ത്ത​റ​യാ​യ​ത്. ഗില്ലാണ് മാൻ ഒഫ് ദ മാച്ച്.