ഇ.ജെ.ബാബു സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി
ചീരാൽ: മൂന്ന് ദിവസങ്ങളിലായി ചീരാലിൽ നടന്ന സി.പി.ഐ വയനാട് ജില്ലാ സമ്മേളനം ഇ.ജെ.ബാബുവിനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇ.ജെ.ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. 34 അംഗ ജില്ലാ കൗൺസിലിനെയും ആറ് സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഇ ജെ ബാബു, പി കെ മൂർത്തി, വിജയൻ ചെറുകര, ടി ജെ ചാക്കോച്ചൻ, എം വി ബാബു, വി കെ ശശിധരൻ, കെ കെ തോമസ്, സി എസ് സ്റ്റാൻലി, പി എം ജോയി, അഡ്വ. കെ ഗീവർഗീസ്, സി എം സുധീഷ്, അഷറഫ് തയ്യിൽ, ഷിബു പോൾ, വി യൂസഫ്, ലതികാ ജി നായർ, ജനകൻ മാസ്റ്റർ, എം എം ജോർജ്, സി എം സുമേഷ് (കാൻഡിഡേറ്റ് മെമ്പർ) എന്നിവരാണ് ജില്ലാ കൗൺസിൽ അംഗങ്ങൾ. 1979ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി പൊതു പ്രവർത്തനം ആരംഭിച്ച ഇ.ജെ.ബാബു പഞ്ചായത്ത് അംഗമായും, 2000 05ൽ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കിലാ ഫാക്കൽറ്റിയുമായിരുന്നു.