വായന പക്ഷാചരണം
Sunday 06 July 2025 11:30 PM IST
പന്തളം:കുരമ്പാല തെക്ക് റ്റി.എസ്. രാഘവൻ പിള്ള സ്മാരക ഗ്രന്ഥശാലയുടെ നേത്വത്വത്തിൽ വായന പക്ഷാചരണവും ഐ. വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലസിതാ നായർ സമാപനം ഉദ്ഘാടനം ചെയ്തു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. മീരാസാഹിബ് അനുസ്മരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ആർ.മധുസുദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജെ. ശശിധരക്കുറുപ്പ്, മുൻ ഗ്രന്ഥശാല പ്രസിഡന്റ് എം.പി. കൃഷ്ണ പിള്ള, ആർ. കൃഷ്ണനുണ്ണിത്താൻ, എം.കെ സുജിത്ത് , ശരത് കുമാർ എന്നിവർ സംസാരിച്ചു.