പ്രതിഷേധ സംഗമം

Sunday 06 July 2025 11:34 PM IST

പത്തനംതിട്ട: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ് പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ സംഗമം 10ന് രാവിലെ 10 ന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ. എസ്. ശിവകുമാർ അറിയിച്ചു. അധികൃതരുടെ അനാസ്ഥ മൂലം കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചതുപോലെയുള്ള മരണങ്ങൾ വ്യാപകമാകുന്നു. നിപ്പ പോലെയുള്ള സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ് ആശങ്ക സൃഷ്ടിക്കുന്നു. ഇത്തരം ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുപ്പോഴും പി.ആർ വർക്ക് നടത്തി രക്ഷപ്പെടുവാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.