മാർച്ചും ധർണയും

Sunday 06 July 2025 11:35 PM IST

റാന്നി: മന്ദമരുതി - കക്കുടുമൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് തോമസ്, സി. കെ. ബാലൻ, സിബി താഴത്തില്ലത്ത്, റൂബി കോശി, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, ബിനോജ് ചിറയ്ക്കൽ, ജോസഫ് കാക്കാനംപള്ളിയിൽ, എബ്രഹാം കെ ചാക്കോ എന്നിവർ സംസാരിച്ചു.