പുസ്തക പ്രദർശനം

Sunday 06 July 2025 11:36 PM IST

പള്ളിക്കൽ :വായനപക്ഷാചരണത്തോട് അനുബന്ധിച്ച്‌ കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ പയനിയർ കോളേജിൽ പുസ്തകപ്രദർശനവും പുസ്തക പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന മത്സരത്തിലേതുൾപ്പെടെ വായനക്കാർ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകങ്ങളാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്.പയനിയർ കോളേജ് പ്രിൻസിപ്പൽ സി ഗിരീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്‌സ് സെക്രട്ടറി ജയകുമാർ പി, വനിതാവേദി ട്രഷറർ ചിന്നു വിജയൻ, അദ്ധ്യാപകരായ അജീഷ്, വിജയലക്ഷ്മി,അനില,നിമിഷ,സീന,ഗോപിക എന്നിവർ സംസാരിച്ചു.