ദേശീയ പണിമുടക്ക്: പ്രചരണ ജാഥ

Monday 07 July 2025 12:50 AM IST
9ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നെടുവത്തൂർ പഞ്ചായത്തിൽ നടന്ന ജാഥ സി.ഐ.ടി.യു നെടുവത്തൂർ ഏരിയ പ്രസിഡന്റ് ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തുർ: 9ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നെടുവത്തൂർ പഞ്ചായത്തിൽ ജാഥ നടന്നു. പുത്തൂർ തെക്കുംപുറം സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഫാക്ടറിയിൽ നിന്ന് ആരംഭിച്ച ജാഥ സി.ഐ.ടി.യു നെടുവത്തൂർ ഏരിയ പ്രസിഡന്റ് ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.ഐ.ടി.യു.സി നേതാവ് സാബു വട്ടവിള അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്മാരായ എസ്.രാജേന്ദ്രനെയും പി.എസ്.സുരേഷ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ പ്രശാന്ത്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ്, പ്രവീൺ, ബിന്ദു സന്തോഷ് ഗീത, സുജാത എന്നിവർ സംസാരിച്ചു.