മിനി ട്രക്ക് വിപണി കീഴടക്കാൻ എയ്‌സ് പ്രോ നിരത്തിൽ

Monday 07 July 2025 12:50 AM IST

കൊച്ചി: സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ലക്ഷ്യമിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നാലുചക്ര മിനി ട്രക്കായ ടാറ്റ എയ്‌സ് പ്രോ പുറത്തിറക്കി. പെട്രോൾ, ബൈഫ്യുവൽ (സി.എൻ.ജി + പെട്രോൾ), ഇലക്ട്രിക് എന്നീ വേരിയന്റുകളിൽ എയ്‌സ് പ്രൊ ലഭിക്കും. വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും മികച്ച പ്രകടനം കാഴ്ച വച്ച ടാറ്റാ എയ്‌സ്‌പ്രോ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രൂപകൽപ്പന, മികച്ച പേലോഡ് ശേഷി, വിശാലമായ ക്യാബിൻ, സ്മാർട്ട് കണക്ടിവിറ്റി തുടങ്ങിയ പ്രത്യേകതകളോടെയാണ് നിരത്തിലിറങ്ങുന്നത്.

ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന എയ്‌സ് പ്രോ വാങ്ങുന്നതിന് വിവിധ വായ്പാ സേവനങ്ങളും ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നുണ്ട്. അതിവേഗത്തിൽ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ പദ്ധതികളും ഒരുക്കിയിട്ടുണ്ട്.

വില

3.99 ലക്ഷം രൂപ മുതൽ