കൈരളി വായനശാലയിൽ 'ഹൃദയപൂർവ്വം' പ്രതിഭാ ആദരം

Monday 07 July 2025 12:54 AM IST
ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭകളെ ആദരിക്കൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ 'ഹൃദയപൂർവ്വം' എന്ന പേരിൽ ബഹുമുഖ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് അദ്ധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവ് അംഗം ആർ. സുജാ കുമാരി, ഗ്രാമപഞ്ചായത്തംഗം ശ്രീതാ സുനിൽ, പഞ്ചായത്ത് സമിതി കൺവീനർ മധു സാന്ദീപനി, ഉമേഷ് ഓമനക്കുട്ടൻ, കെ. ജയചന്ദ്രൻ, എസ്. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.