കരുനാഗപ്പള്ളിയിൽ കാൽനട പ്രചാരണ ജാഥ

Monday 07 July 2025 12:00 AM IST
അഖിലേന്ത്യ പണിമുക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന കാൽനട പ്രചരണ ജാഥ

കരുനാഗപ്പള്ളി : 9ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു.

അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ക്യാപ്ടനും ആർ.സോമരാജൻപിള്ള വൈസ് ക്യാപ്ടനുമായ ജാഥയാണ് പര്യടനം നടത്തിയത്. വെളുത്തമണൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം കെ.ശശിധരൻപിള്ള നിർവഹിച്ചു. വൈകിട്ട് മാരാരിത്തോട്ടം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. അജിത്ത് അദ്ധ്യക്ഷനായി. ആർ. ശ്രീജിത്ത്, എസ്.സുനിൽകുമാർ, ഷിഹാബ് എസ്.പൈനുംമൂട്, കെ.എ.ജബ്ബാർ, ബിജു എന്നിവർ സംസാരിച്ചു.