സൂംബ പ്രഭാഷണവും പ്രദർശനവും
Monday 07 July 2025 12:12 AM IST
കൊല്ലം: സൂംബ എന്ത്? എന്തിന് എന്ന വിഷയത്തെ മുൻനിറുത്തി ഒ.എൻ.വി മലയാള പഠന കേന്ദ്രവും മാസ് ആർട്സ് സൊസൈറ്റിയും സംയുക്തമായി കൊല്ലം വീ പാർക്കിൽ പ്രഭാഷണവും പ്രർശനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് അദ്ധ്യക്ഷനായി. സിൻ ജോസഫിൻ ജോർജ്, ജെസി, സ്നേഹ എന്നിവർ ക്ലാസും പ്രദർശനവും നടത്തി. ഒ.എൻ.വി പഠനകേന്ദ്രം സെക്രട്ടറി ഷാനവാസ്, മാസ് സെക്രട്ടറി റഷീദ്, സബിബുള്ള എന്നിവർ സംസാരിച്ചു.