കെ.പി.എസ്.ടി.എ പഠനക്യാമ്പ്

Monday 07 July 2025 12:22 AM IST
പടം: കെ.പി.എസ്.ടി.എ. നാദാപുരം സബ്ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് 'സജ്ജം ' നാദാപുരം സി.സി.യു.പി. സ്കൂളിൽ ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പാഠപുസ്തകങ്ങളും കൈ പുസ്തകങ്ങളും ലഭ്യമാക്കാതെയുള്ള ഗുണമേന്മാ വർഷാചരണം പ്രഹസനമായി മാറിയെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗം ടി. അശോക് കുമാർ പറഞ്ഞു. നാദാപുരം സബ്ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് 'സജ്ജം ' നാദാപുരം സി.സി.യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സബ് ജില്ല പ്രസിഡന്റ്‌ ലിബിത്.കെ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി. രഞ്ജിത്കുമാർ, പി.പി. രാജേഷ്, മോഹനൻ പാറക്കടവ്, അശോകൻ തൂണേരി, പി. രാമചന്ദ്രൻ, കെ.ഹാരിസ്, ലിബിത്.കെ, അഖിൽ. സി.പി, കെ. മാധവൻ, വി.സജീവൻ, കെ.ബിമൽ, കെ.ജമീല, ബി.സന്ദീപ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ പ്രകാശൻ ഏലിയാറ ക്യാമ്പിൻ്റെ ക്രമീകരണങ്ങൾ അവതരിപ്പിച്ചു.