യു.ഡി.എഫ് പ്രതിഷേധം

Monday 07 July 2025 12:28 AM IST
അരിക്കുളം പഞ്ചായത്ത് നാലാം വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഘടിച്ച പ്രതിഷേധ ധർണ്ണ രാജൻ മരുതേരി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കുറ്റിക്കണ്ടി മുക്ക്-മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കുക, കല്ലാത്തറ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അരിക്കുളത്ത് യു.ഡി.എഫ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷുഹൈബ് തറമ്മൽ മുഖ്യപ്രഭാഷണം നടത്തി. ശശി ഊട്ടേരി, കെ അഷ്റഫ്, യൂസഫ് കുറ്റിക്കണ്ടി, ഒ.കെ ചന്ദ്രൻ, അമ്മത് പൊയിലങ്ങൽ, എൻ.കെ അഷ്റഫ് ,അബ്ദുൽസലാം തറമ്മൽ, പി.കെ.കെ ബാബു,കെ.എം അനിൽകുമാർ,അബ്ദുൽസലാം അരിക്കുളം, ശ്രീധരൻ കണ്ണമ്പത്ത് ,അൻസിന കുഴിച്ചാലിൽ, ലതേഷ് പുതിയെടുത്ത്, പി.സി പത്മനാഭൻ ,മോഹൻദാസ്,ടി മുത്തു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.