പ്രതിരോധ പരിശീലനം

Monday 07 July 2025 12:29 AM IST
പ്രതിരോധ പരിശീലന പരിപാടി കാക്കൂർ പൊലീസ് ഇൻസ്പെക്ടർ സാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ വിജിൽ കേരള ഫൗണ്ടേഷൻ ജില്ലാ റൂറൽ പൊലീസിന്റെ സഹകരണത്തോടെ ചേളന്നൂർ എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്ക് ദ്വിദിന സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. കാക്കൂർ സർക്കിൾ ഇൻസ്പെക്ടർ സാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വിജിൽ കേരള ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ ചേളന്നൂർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. ഷീജ, പ്രധാനാദ്ധ്യാപിക ജൂലി പോത്തോടി, സ്കൂൾ ജാഗ്രത സമിതി കൺവീനർ എൻ.പി. സഫീർ ഫസൽ, എസ്.ആർ.കൽമദാസ്, എം.ധന്യ, എസ്.പി.ശലോമി എന്നിവർ പ്രസംഗിച്ചു. ജില്ലാ റൂറൽ പൊലീസ് ഡിഫൻസ് ടീം അംഗങ്ങളായ വി.വി.ഷീജ, കെ.ജി.ജീജ എന്നിവർ ക്ലാസെടുത്തു .