എൻ.എച്ച് ഹൈടെക്, കേരളത്തിലെ റോഡുകൾ തോടുകളായി
കൊല്ലം: ശ്രീനാരായണപുരം കലാവേദി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി വടക്കേവിള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് സജി ഓട്ടുപുരയിൽ അദ്ധ്യക്ഷനായി.
ബി.ജെ.പി സർക്കാർ രാജ്യത്തെ മുഴുവൻ റോഡുകളും ഹൈടെക്കായി നിർമ്മിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ മരുമകൻ നിർമ്മിക്കുന്ന റോഡുകളെല്ലാം തോടുകളാവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, കർഷക മോർച്ച സംസ്ഥാന കമ്മിറ്റി അംഗം അപ്പുക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഉമേഷ് ഉദയൻ, സജീവ് തെക്കടം, ഗീത ചിത്രസേനൻ, യുവ മോർച്ച ജില്ലാ ട്രഷർ അഭിജിത്ത് ആശ്രാമം, ഏരിയ പ്രസിഡന്റ് ഗണേഷ്, ഏരിയ സെക്രട്ടറി ശരത്ത്, മണ്ഡലം ട്രഷറർ സജീവ് എന്നിവർ സംസാരിച്ചു.