ഒറ്റ മാസം കൊണ്ട് വിറ്റത് നാല് ലക്ഷത്തില്‍ അധികം വണ്ടികള്‍; ഈ കമ്പനി കുതിക്കുന്നു
കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ജൂണില്‍ 4,29,147 യൂണിറ്റുകള്‍ വിറ്റഴിച്ചു. 3,88,812 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച കമ്പനി 40,335 കയറ്റുമതി നേടി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൊത്തം വില്‍പ്പന 13,75,120 യൂണിറ്റുകളാണ്. 12,28,961 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലും 1,46,159 വിദേശത്തും വിറ്റഴിച്ചു. അതേസമയം മുന്‍വര്‍ഷത്തേക്കാള്‍ ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 17.3 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ മാസം ഹോണ്ട എക്സ്.എല്‍ 750 ട്രാന്‍സ്ലാപ്പ് എന്ന പുതിയ മോഡല്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
രാജ്യവ്യാപകമായി നിരവധി പരിപാടികളിലൂടെ ഹോണ്ട പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു. ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചവര്‍ക്ക് തൈകള്‍ വിതരണം ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രചാരണം, നഗരങ്ങളിലും പട്ടണങ്ങളിലും വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ഹോണ്ട എക്സ്.എല്‍ 750 ട്രാന്‍സ്ലാപ്പ് വില
10.99 ലക്ഷം രൂപ മുതല്‍