'ഫെഡറൽ ബാങ്കിന്റെ വളർച്ചയിൽ മുൻ ജീവനക്കാരുടെ പങ്ക് നിസ്തുലം'

Monday 07 July 2025 12:52 AM IST
ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്‌സ് സമ്മേളനം ആലുവ എം.ജി ടൗൺഹാളിൽ ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ഫെഡറൽ ബാങ്കിന്റെ വളർച്ചയിൽ മുൻ ജീവനക്കാർക്ക് വലിയ പങ്കുണ്ടെന്ന് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു. ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം 30-ാം ദേശീയ സമ്മേളനോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ക്ഷേമത്തോടൊപ്പം റിട്ടയർ ചെയ്തവരുടെ ക്ഷേമവും ബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ആലുവ എം.ജി ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ ഫോറം പ്രസിഡന്റ് കെ.ടി. തോമാച്ചൻ അദ്ധ്യക്ഷനായി. ആൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ പ്രസിഡന്റ് കെ.വി. ആചാര്യ, ദേശീയ ജനറൽ സെക്രട്ടറി സുപ്രിത സർക്കാർ എന്നിവർ പ്രഭാഷണം നടത്തി. എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്, എ.ഐ.ബി പാർക് സംസ്ഥാന പ്രസിഡന്റ് ടോം തോമസ്, പോൾ മുണ്ടാടൻ, ഗിരിജ സി. ജോർജ്, ഇ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. 80 തികഞ്ഞ 12 അംഗങ്ങളെ ആദരിച്ചു.

ഭാരവാഹികളായി വി.എം. രാജനാരായണൻ (പ്രസിഡന്റ്), ഇ.കെ. രാജവർമ്മ, ടി.വി. സുബറാവു, ആന്റണി ജോൺസൺ (വൈസ് പ്രസിഡന്റുമാർ), പോൾ മുണ്ടാടൻ (ജനറൽ സെക്രട്ടറി), എം.പി. അബ്ദുൽ നാസർ, പി.ഐ. ബോസ്, മുഹമ്മദ് അൻസാരി (ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ), പോൾ ജോസ് മാത്യു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.