ശക്തമായ മഴ; ഉപരാഷ്‌‌ട്രപതിക്ക് ഗുരുവായൂരിൽ ഇറങ്ങാനായില്ല, ഹെലികോപ്‌ടർ കൊച്ചിയിലേക്ക് മടങ്ങി

Monday 07 July 2025 10:27 AM IST

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് ഗുരുവായൂരിലലേക്ക് പോകാനായില്ല. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഗുരുവായൂരിൽ ഇറക്കാനായില്ല. രാ​വി​ലെ​ 8.40​ന് ​ഗു​രു​വാ​യൂ​ർ​ ​ശ്രീകൃ​ഷ്ണ​ ​കോ​ളേ​ജ് ​ഹെ​ലി​പാ​ഡി​ൽ​ ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനു സാധിക്കാതെ വന്നതോടെ കൊച്ചിയിലേക്ക് മടങ്ങി.

ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നായിട്ടാണ് ഉ​പ​രാ​ഷ്ട്ര​പ​തി​ കേരളത്തിലെത്തിയത്. ഭാ​ര്യ​ ​ഡോ.​ ​സു​ധേ​ഷ് ​ധ​ൻ​ക​റി​നൊ​പ്പം​ ​വ്യോ​മ​സേ​ന​യു​ടെ​ ​പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ൽ നെടുമ്പാശേരിയിലെത്തിയ​ ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വീ​ക​രി​ച്ചു.​ ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ​ ​ആ​ഭാ​ ​ വാ​ജ്‌പ​യ്,​ ​കാ​ർ​ത്തി​കേ​യ് ​വാ​ജ്‌പയ് ​എ​ന്നി​വ​രും​ ​ഉപരാ‌ഷ്‌ട്രപതിക്കൊപ്പമുണ്ട്.

വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി ​രാ​ജീ​വ്,​ ​അ​ഡ്വ.​ ​ഹാ​രി​സ് ​ബീ​രാ​ൻ​ ​എം ​പി,​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എ​ ​ജ​യ​തി​ല​ക്,​ ​ഡി ജി. പി​ ​റ​വാ​ഡ​ ​എ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​ൻ. എ​സ് ​കെ​ ​ഉ​മേ​ഷ്,​ ​റൂ​റ​ൽ​ ​എ​സ് പി​ ​എം ​ ​ഹേ​മ​ല​ത,​ ​സി​യാ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​എ​സ് ​സു​ഹാ​സ്,​ ​സ്റ്റേ​റ്റ് ​പ്രോ​ട്ടോ​കോ​ൾ​ ​ഓ​ഫീ​സ​ർ​ ​എം എ​സ് ​ഹ​രി​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​രും ഉപരാഷ്‌ട്രപതിയെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​എ​ത്തി​യി​രു​ന്നു. ​ഉ​ച്ച​യ്ക്ക് 12.35​ ​ന് ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​ഡ​ൽ​ഹി​ക്ക് ​മ​ട​ങ്ങുമെന്നാണ് സൂചന.