ബാഡ്‌മിന്റൺ ടൂർണമെന്റ്
Tuesday 08 July 2025 12:03 AM IST
കോഴിക്കോട്: 23മത് സാവിത്രി ദേവി സാബു മെമ്മോറിയൽ ഓൾ കേരള ജൂനിയർ ബാഡ്‌മിന്റൺ റാങ്കിംഗ് ടൂർണമെന്റ് ഒമ്പതുമുതൽ 13 വരെ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഫാദർ ജോസഫ് പൈക്കട സി.എം.ഐ മെമ്മോറിയൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ഒമ്പതിന് രാവിലെ ഒമ്പതിന് എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. അണ്ടർ 15,17 വയസ് വിഭാഗത്തിലുള്ളവർക്ക് ടൂർണമെന്റിൽ മത്സരിക്കാം. ഡബിൾസ്, സിംഗിൾസ്, മിക്സഡ് ഡബിൾസ് കാറ്റഗറികളിലാണ് മത്സരം നടക്കുക. വിജയികൾക്ക് 75000 രൂപയുടെ പ്രൈസ് മണി നൽകും. കേരള ബാഡ്മിന്റൺ അസോസിയേഷനും കോഴിക്കോട് ജില്ലാ ബാഡ്മിന്റൺ അസോസിയേഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ അലോക് കുമാർ സാബു, കെ. ഹരികൃഷ്ണൻ, പി.ടി. ആദം, കെ.വി. അബ്ദുറഹിമാൻ, കെ. ബിജി എന്നിവർ പങ്കെടുത്തു.