ലഹരിക്കെതിരെ സാംസ്കാരിക സംഗമം

Tuesday 08 July 2025 12:07 AM IST
ലഹരി വ്യാപനത്തിനെതിരെ സബർമതി സാംസ്കാരിക വേദി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ബാലൻ തളിയിൽ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ലഹരിക്കെതിരെ സബർമതി സാംസ്കാരിക വേദി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ചെയർമാൻ ബാലൻ തളിയിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ എസ്. ജെ.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. വി. അനസ്, ജി. മണിക്കുട്ടൻ, പി.പി. ദിനേശൻ, ടി. സുരേഷ് ബാബു, എ.കെ.ഷിംന, ടി.പി.സജിത്ത് കുമാർ, ജെ. ഡി. ബാബു, റോബിൻ ജോസഫ്, വി.വിജേഷ്, അനീഷ പ്രദീപ്, പി. സാജിദ്, അശ്വതി സിദ്ധാർത്ഥ്, സജിഷ എടക്കുടി,സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി കുന്നുമ്മൽ, നാദാപുരം ഉപജില്ല പരിധിയിലെ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും 25 വയസിന് താഴെയുള്ള യുവജനങ്ങൾക്കും ലഹരി വിരുദ്ധ റീൽ മേക്കിംഗ് മത്സരം നടത്തും.റീലുകൾ അയക്കേണ്ട അവസാന തീയതി ജൂലായ് 20. ഫോൺ: 9846666528.