സർവകലാശാലകളെ രാഷ്ട്രീയ നാടകവേദിയാക്കരുത്: വി.ഡി.സതീശൻ
Tuesday 08 July 2025 1:30 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരും രാജ്ഭവനും ചേർന്ന് സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാഷ്ട്രീയ നാടക വേദിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർ.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി രാഷ്ട്രീയം കളിക്കാനിറങ്ങുന്ന ഗവർണർ ഭരണഘടന നിശ്ചയിച്ചിരിക്കുന്ന അധികാരങ്ങളും അതിർവരമ്പുകളും മറക്കരുത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിലും സിലബസിലും കാവിവത്കരണമാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി മറ്റുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സതീശൻ ചൂണ്ടിക്കാട്ടി.