ഗവർണർ തന്നെ വിഷം ഇറക്കണം: ബിനോയ് വിശ്വം

Tuesday 08 July 2025 1:29 AM IST

ആലപ്പുഴ: ഭാരതമാതാവിന്റെ പേരിലുണ്ടായ വിവാദത്തിൽ ഗവർണർ തന്നെ വിഷമിറക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ വിവാദം ഗവർണർ ഉണ്ടാക്കിയതാണ്. ആറൻമുള വിഷയത്തിൽ ആരെല്ലാം നിലപാട് മാറ്റിയാലും ഇടതുപക്ഷം നിലപാട് മാറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.