സർട്ടിഫിക്കറ്റ് വിതരണം

Tuesday 08 July 2025 12:02 AM IST
'

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനം 2025ന് സമാപനമായി. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. കെ.എ ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികളായ ഹാജിറ, ലത, സ്മിത, ധന്യ, അമൃത, ഷിജിന എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മോഹനൻ നടുവത്തൂർ, രാജീവൻ മഠത്തിൽ, സ്ഥിരംസമിതി അദ്ധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർമാരായ വി.രമേശൻ, സി.പ്രജിഷ, പി.ജിഷ, എൻ.ടി. രാജീവൻ, മെമ്പർ സെക്രട്ടറി വി.രമിത, ശശി കോട്ടിൽ, സി.ഡി.എസ് അദ്ധ്യക്ഷരായ എം.പി.ഇന്ദുലേഖ, കെ.കെ. വിപിന എന്നിവർ പ്രസംഗിച്ചു. ദിലീപ് കുമാർ ജനാർദ്ദനൻ, ജ്യോതിലക്ഷ്മി, ഷൈമ എന്നിവർ വായനത്തിന് നേതൃത്വം നൽകി.