ബഷീർ അനുസ്മരണ ദിനം ആചരിച്ചു
Tuesday 08 July 2025 12:07 AM IST
തിരുവമ്പാടി : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്‌കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പുല്ലുരാംപാറ നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തകപ്രദർശനം പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു.ചിത്രകലാദ്ധ്യാപികയായ ഷാഹിനയും വിദ്യാർത്ഥികളും ചേർന്ന് ബഷീർ കഥാപാത്രങ്ങളുടെ ചിത്രം വരച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി മിറൽ എലിസബത്ത് സജി പുസ്തകപരിചയം നടത്തി. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സിബി കുര്യാക്കോസ്, സീനിയർ അസി. അബ്ദുൾ റഷീദ്, നെഹ്രു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് ടി ജെ സണ്ണി, സെക്രട്ടറി ടി.ടി തോമസ്, ബാലവേദി കൺവീനർ ജോസ് പുളിക്കാട്ട്, ലൈബ്രേറിയൻ ജോസ് കെ ജെ എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ റോഷിയ ജോസഫ്, ജിഷ തോമസ്, ജിസ ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.