അങ്കണവാടി കുട്ടികൾക്ക് സ്വീകരണം

Tuesday 08 July 2025 1:19 AM IST
തുറവൂർ ചരിത്ര ലൈബ്രറിയിൽ അങ്കണവാടി കുട്ടികൾക്ക് നൽകിയ സ്വീകരണം

അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയിൽ വായന പക്ഷാചരണവും അങ്കണവാടിയിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് സ്വീകരണവും വിദ്യാലയങ്ങളിലേയ്ക്ക് പോകുന്ന കുട്ടികൾക്ക് യാത്ര അയപ്പും നടത്തി. വി.ടി സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ.എൻ. വിഷ്ണു ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സി. അംഗം എൻ.ജെ. ലെനിൻ, പി.എൻ. പണിക്കർ അനുസ്മരണം നടത്തി. താലൂക്ക് കൗൺസിൽ അംഗം കെ.കെ. സുരേഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ എം.എം. പരമേശ്വരൻ, ലൈബ്രറി സെക്രട്ടറി വി.എൻ. വിശ്വംഭരൻ, പി.വി. ജോയി, ബേബി പാറേക്കാട്ടിൽ, ഇ.വി. തര്യൻ, മേരി ഫ്രാൻസീസ്, ഷൈജി ജോയി, ശാന്ത മോഹനൻ, പി.പി. അംബിക, കെ.ആർ. മോളി, ലിസി പ്രസി എന്നിവർ പ്രസംഗിച്ചു.