വി.എസിന്റെ നിലയിൽ മാറ്റമില്ല
Tuesday 08 July 2025 12:06 AM IST
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇടയ്ക്കിടെ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നാണ് വിവരം.ഡയാലിസിസ് തുടരുന്നുണ്ടെങ്കിലും കിഡ്നിയുടെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയില്ല. രണ്ടാഴ്ച പിന്നിടുമ്പോഴും ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മന്ത്രിമാർ എം.എൽ.എമാർ,രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഇന്നലെയും ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനോട് വി.എസിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.