മൂലകോശം നൽകാൻ ഇന്ത്യക്കാർക്ക് വിമുഖത
കൊച്ചി: രക്താർബുദം ബാധിച്ചവരുടെ ജീവൻ രക്ഷിക്കാനുള്ള 'ബ്‌ളഡ് സ്‌റ്റെം സെൽ" (മൂലകോശം) ദാനം ചെയ്യുന്നതിൽ ഇന്ത്യക്കാർക്ക് വിമുഖത. പ്രതിവർഷം ഒരുലക്ഷം രോഗികൾക്ക് ആവശ്യമാണെങ്കിലും നാലായിരത്തോളം പേർക്കാണ് അനുയോജ്യമായ സ്റ്റെം സെൽ ലഭിക്കുന്നത്.
രാജ്യത്തെ 143 കോടി ജനങ്ങളിൽ 0.9 ശതമാനം മാത്രമാണ് സമ്മതപത്രം നൽകിയിട്ടുള്ളതെന്ന് സന്നദ്ധസംഘടനകൾ പറയുന്നു.
രോഗികളിൽ 30 ശതമാനത്തോളം പേർക്കാണ് ബന്ധുക്കളുടെ മൂലകോശം പൊരുത്തപ്പെടുക. 70 ശതമാനത്തിനും രക്തബന്ധമില്ലാത്തവരാണ് ആശ്രയം. ഒരു ലക്ഷത്തിൽ നിന്നേ ഒരാൾക്ക് പൊരുത്തപ്പെടുന്ന ദാതാവിനെ ലഭിക്കൂ.
രക്തദാനം പോലെ ലളിതം,
തിരിച്ച് ശരീരത്തിലേക്ക്
രക്തദാനം ചെയ്യാൻ എടുക്കുന്നതിനു സമാനം. എന്നാൽ, ഒരു കൈയിലെ നാഡിയിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തം മെഷീൻ വഴി കടത്തി മറ്റൊരു ട്യൂബിലൂടെ മറുകൈയിലെ നാഡിയിലേക്ക് തിരിച്ചു നൽകും. ഇത് സാവധാനം ചെയ്യുന്നതിനാൽ മൂന്നു മണിക്കൂർ ബെഡിൽ കഴിയേണ്ടിവരും എന്നുമാത്രം.
18നും 55നുമിടയിലുള്ളവർക്ക് ദാതാവാകാം. സമ്മതപത്രം നൽകണം.
കോശങ്ങൾക്ക് തകരാറില്ലെന്ന് ഉറപ്പാക്കാൻ രക്തം കവിളിൽനിന്ന്
ശേഖരിച്ച് എച്ച്.എൽ.എ പരിശോധന നടത്തും. യുക്തമെങ്കിൽ അന്താരാഷ്ട്ര പട്ടികയിൽപ്പെടുത്തും.
അനുയോജ്യനായ രോഗിയെ കിട്ടുമ്പോൾ ദാനം ചെയ്യാം.
സന്നദ്ധരായ മലയാളികൾ 21,964
1.25 കോടി:
മലയാളികൾ അടക്കം
ഡി.കെ.എം.എസ്
ഫൗണ്ടേഷനിൽ
സമ്മതപത്രം നൽകിയവർ
1.25 ലക്ഷം:
ദാനം ചെയ്തവർ
.....................
6,08,325 പേർ:
ധാത്രിയിൽ
സമ്മതപത്രം
നൽകിയവർ
1,593:
ദാനം ചെയ്തവർ
70,000 പേർ :
രക്താർബുദം ബാധിച്ച്
പ്രതിവർഷം ഇന്ത്യയിൽ
മരിക്കുന്നവർ
ലിംഫോമിയ, മൈലോമ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾ സ്‌റ്റെം സെൽ മാറ്റിവച്ചാൽ 80 ശതമാനം വരെ വിജയകരമാകും.
ഡോ. ചെപ്‌സി സി. ഫിലിപ്പ്
ബോൺ മാരോ ട്രാൻസ്‌പ്ളാന്റ് ഫിസിഷ്യൻ
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്
സ്‌റ്റെം സെൽ ദാനത്തിലൂടെ ഒരാൾക്ക് ജീവൻ തിരിച്ചുനൽകിയെന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ്. രക്തദാനം പോലെ ലളിതമാണ്. തെല്ലും ആശങ്ക ആവശ്യമില്ല.
റാഷിദ്, ദാതാവ്