ലൈബ്രറിയിൽ പുസ്തക ചർച്ച

Tuesday 08 July 2025 1:28 AM IST

മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വായന പക്ഷാചാരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഈ വർഷത്തെ വായനോത്സവത്തിന് ശുപാർശ ചെയ്തിട്ടുള്ള പാറപ്പുറത്തിന്റെ അരനാഴികനേരം എന്ന നോവലാണ് ചർച്ച ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ പി. എസ്. പ്രമോദ് പാറപ്പുറത്തിന്റെ സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി അരനാഴികനേരം എന്ന നോവലിന് മലയാള സാഹിത്യത്തിലുള്ള പ്രാധാന്യം വിവരിച്ചു. ലൈബ്രറി പ്രസിഡന്റ് എം.ആർ. ശശി, കെ.എം. സെബാസ്റ്റ്യൻ, ബെന്നി സേവ്യർ, പി.പി. ജയപ്രകാശ്, ജോസഫ് കട്ടികാട്ട്, സുൽഫത്ത് ബഷീർ, ഗിരിജ കാരുവള്ളിൽ, സീന മാധവൻ എന്നിവർ സംസാരിച്ചു.