വായന പക്ഷാചരണം
Tuesday 08 July 2025 2:29 AM IST
അങ്കമാലി: നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗ വായനശാലയുടെ ആഭിമുഖ്യത്തിൽ ഐ. വി. ദാസ് അനുസ്മരണവും പുസ്തക ചർച്ചയും നടത്തി. തേയ്ക്കാനത്ത് ടി.പി. തോമസിന്റെ ഭവനത്തിൽ നടന്ന ചടങ്ങ് മുൻ നഗരസഭ ചെയർമാൻ കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ ഐ.വി. ദാസ് അനുസ്മരണം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് സി.കെ. ദാസൻ അദ്ധ്യക്ഷനായി. എം.കെ. പരമേശ്വരൻ നായർ, വിജി വിനോദൻ, അർജുൻ സുരേഷ് ബാബു, അഷിൻ വി.സജി, ടി.പി. തോമസ്, എൻ.ജി. കൃഷ്ണൻ കുട്ടി എന്നിവർ പുസ്തകാസ്വാദനം നടത്തി. എൻ.കെ.രാമ വാര്യർ വായനാദിന സന്ദേശ കവിത അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ടി. വൈ. ഏല്യാസ്, 714 സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ജിജോ ഗർവാസീസ്, ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വി.എൻ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.