ഹിന്ദു ഐക്യവേദി അഭിനന്ദൻ സദസ്

Tuesday 08 July 2025 1:32 AM IST

ആലുവ: ഹിന്ദു ഐക്യവേദി ജില്ലാ സമിതി എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അഭിനന്ദൻ സദസ് ഡോ. അർച്ചന ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആചാര്യ ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷനായി. ആർ.എസ്.എസ് ആലുവ ജില്ല മാന്യ സംഘചാലക് റിട്ട. ജില്ല ജഡ്ജ് സുന്ദരം ഗോവിന്ദ് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവൻ, ജില്ലാ ജന.സെക്രട്ടറി ആ.ഭ ബിജു, പ്രൊഫ. ദേവകി അന്തർജ്ജനം, ഡോ. വിജയകുമാരി, സരസ ബൈജു എന്നിവർ സംസാരിച്ചു.