കപ്പലപകടങ്ങൾ: ശ്രദ്ധ ക്ഷണിക്കൽ

Tuesday 08 July 2025 1:33 AM IST

കൊച്ചി: കപ്പലപകടങ്ങളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധ സമിതി അന്വേഷിക്കുക, അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മത്സ്യ മേഖലയ്ക്ക് നഷ്ടപരിഹാരം നൽകുക, കടൽമേഖലയെ കുത്തകകൾക്ക് തീറെഴുതരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി സി.എം.എഫ്.ആർ.ഐയുടെ മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ നടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജോസഫ് സേവ്യർ കളപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി. ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. ചാൾസ് ജോർജ്, മുനമ്പം സന്തോഷ്, പി.എ ഷാഹുൽ ഹമീദ്, ജാക്‌സൺ പൊള്ളയിൽ, അനിൽ ബി. കളത്തിൽ, പി.വി ജയൻ, വി. ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.