പണിമുടക്ക് രാഷ്ട്രീയപ്രേരിതം: ബി.എം.എസ്
Tuesday 08 July 2025 1:27 AM IST
തിരുവനന്തപുരം: ദേശീയ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമെന്നും സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ബി.ശിവജി സുദർശൻ പറഞ്ഞു. കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കേണ്ടത് തൊഴിലാളികളുടെ പൊതുവായ ആവശ്യമാണ്. തൊഴിൽ നിയമങ്ങളെ 4 ലേബർ കോഡുകളായി തിരിച്ചതിൽ പ്രതിഷേധിച്ചാണ് സമരമെന്നാണ് പറയുന്നത്. എന്നാൽ ഏത് വിഷയത്തിലാണ് എതിർപ്പെന്ന് സമരം നടത്തുന്നവർ പറയുന്നില്ല. തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിന് മുമ്പ് നടത്തിയ ചർച്ചയിലും ഒന്നും പറഞ്ഞില്ല.എന്നിട്ട് സമരവുമായി ഇറങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.