ഫ്യൂസലേജിന് നികുതി ഇളവ്
Tuesday 08 July 2025 1:36 AM IST
കൊച്ചി: കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പുകൾക്കായി പ്രഖ്യാപിച്ച ആദായനികുതി ഇളവ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ഫ്യൂസലേജ് ഇന്നവേഷൻസ് കരസ്ഥമാക്കി. രാജ്യത്ത് 187 സ്റ്റാർട്ടപ്പുകൾക്കാണ് ഇളവ് ലഭിച്ചിട്ടുള്ളത്. ആരംഭിച്ചിട്ട് 10 വർഷത്തിൽ താഴെയുള്ള സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് വർഷത്തേക്കാണ് നൂറുശതമാനം ആദായനികുതി ഇളവ് നൽകുന്നത്. കൂടുതൽ തുക പ്രാരംഭ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ ഇതുവഴി സാധിക്കും. നേട്ടത്തിലൂടെ വേഗതയിൽ വളർച്ച കൈവരിക്കാൻ കഴിയുമെന്ന് ഫ്യൂസലേജ് മാനേജിംഗ് ഡയറക്‌ടർ ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു. ഡ്രോണുകൾ ഉൾപ്പെടെ ഉത്പന്നങ്ങളാണ് ഫ്യൂസലേജ് നിർമ്മിക്കുന്നത്. കൊച്ചി ഷിപ്പ് യാർഡ്, നാവിക സേനയുടെ പദ്ധതികളിലെ മൂല്യവർദ്ധിത പ്രവർത്തനങ്ങൾ എന്നിവയിലും പങ്കാളിത്തം വഹിക്കുന്നുണ്ട്.