നിക്ഷേപകരുടെ മനം കവർന്ന് ജിയോബ്ലാക്ക്‌റോക്ക്
Tuesday 08 July 2025 12:37 AM IST
കൊച്ചി: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ ന്യൂ ഫണ്ട് ഓഫറിന്(എൻ.എഫ്.ഒ) വിപണിയിൽ മികച്ച പ്രതികരണം. ജിയോഫിനാൻഷ്യൽ സർവീസസിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത സംരംഭമായ ജിയോബ്ലാക്ക്‌റോക്ക് ആദ്യ എൻ.എഫ്.ഒയിലൂടെ 17,800 കോടി രൂപയാണ് സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവർനെറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, മണിമാർക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്. ഓഫർ കാലയളവിൽ 67,000-ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചത്. ഇതോടെ രാജ്യത്തെ 15 മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയിലും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് സ്ഥാനംനേടി.