പുതിയ പ്ളാനുകളുമായി വിപണി കീഴടക്കാൻ എൽ.ഐ.സി

Tuesday 08 July 2025 12:38 AM IST

കൊച്ചി: വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) പുതിയ പ്ളാനുകൾ അവതരിപ്പിച്ചു. നവ ജീവൻ ശ്രീ (പ്ലാൻ 912), നവ ജീവൻ ശ്രീ സിംഗിൾ പ്രീമിയം (പ്ലാൻ 911) എന്നിവ എൽ.ഐ.സിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുടെയും ചുമതല വഹിക്കുന്ന സത്പാൽ ഭാനു പുറത്തിറക്കി. സമ്പാദ്യം, സംരക്ഷണം എന്നിവയുടെ സംയോജിപ്പിക്കുന്നതാണ് പുതിയ പ്ലാനുകൾ,

യുവതലമുറയുടെ സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വ്യക്തികളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അനുയോജ്യമാണ് നവജീവൻ ശ്രീ പോളിസികൾ. ലൈഫ് ഇൻഷ്വറൻസിനൊപ്പം മൂലധനം വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് നവ് ജീവൻ ശ്രീ സിംഗിൾ പ്രീമിയം പോളിസി. രണ്ട് പ്ലാനുകളും പോളിസി കാലയളവിൽ ഗ്യാരണ്ടീഡ് അഡിഷനുകൾ നൽകുന്നു,

നവ് ജീവൻ ശ്രീ

പ്രീമിയങ്ങൾ 6. 8. 10, 12 വർഷങ്ങളിൽ അടയ്ക്കാം

പോളിസിയിൽ ചേരുവാനുള്ള കുറഞ്ഞ പ്രായം 30 ദിവസവും, പരമാവധി പ്രായം 60 വയസും

കാലാവധി 10 മുതൽ 16 വർഷം വരെ

പരമാവധി പോളിസി കാലാവധി 20 വർഷം

കുറഞ്ഞ അടിസ്ഥാന സം അഷ്വേർഡ് അഞ്ച് ലക്ഷം രൂപ

നവ് ജീവൻ ശ്രീ സിംഗിൾ പ്രീമിയം

ഗ്യാരണ്ടീഡ് അഡീഷനുകളുള്ള സിംഗിൾ പ്രീമിയം എൻഡോവ്മെന്റ് പ്ലാൻ

പോളിസി കാലാവധി അവസാനിക്കുന്നതുവരെ ആയിരത്തിന് 85 രൂപയുടെ ഗ്യാരണ്ടീഡ് അഡിഷനുകൾ പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 30 ദിവസം

പരമാവധി പ്രായം 60 വയസ്

കാപ്ഷൻ

എൽ.ഐ.സിയുടെ പുതിയ പ്ളാനുകളായ നവജീവൻ ശ്രീ, നവജീവൻ ശ്രീ സിംഗിൾ പ്രീമിയം എന്നിവ കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ സത്‌പാൽ ഭാനു പുറത്തിറക്കുന്നു