ബഷീർ ദിനാചരണം  

Tuesday 08 July 2025 1:40 AM IST

പെരുമ്പാവൂർ: സംസ്കാര സാഹിതി പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഷീർ ദിനാചരണം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അജിത് കടമ്പനാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ ചെയർമാൻ അനിഷ് പുത്തൻപുരയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് കരസ്ഥമാക്കിയ കുട്ടികൾ, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾ എന്നിവരെ ആദരിച്ചു. വായന പൂർണ്ണിമ കോ ഓർഡിനേറ്റർ ഇ.വി നാരായണൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൻ സുകുമാരൻ, ജോയി പൂണേലി, കൃഷ്ണമോഹൻ, പി.പി യാക്കോബ്, കെ.പി ഏലിയാസ്,​ ഹരിഹരൻ നായർ, രമേശ് ടാങ്ക്സിറ്റി, എം.കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.