ബഷീർ അനുസ്മരണം

Tuesday 08 July 2025 12:45 AM IST

പഴകുളം : ബേപ്പൂർ സുൽത്താനായി മലയാള സാഹിത്യ ലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയിൽ നടന്ന പരിപാടി ശ്രദ്ധേയമായി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ മുണ്ടപ്പള്ളി തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്.മീരസാഹിബ് അദ്ധ്യക്ഷത വഹിച്ചു. കവി വിനോദ് മുളമ്പുഴ തിരുനല്ലൂർ അനുസ്മരണവും എഴുത്തുകാരൻ എൻ.മുരളി ബഷീർ അനുസ്മരണവും നടത്തി. അക്ഷര സേനാംഗങ്ങളായ മുഹമ്മദ്‌ ഖൈസ്, സൗമ്യ, രമ്യ, ഷിംന എന്നിവർ പ്രസംഗിച്ചു.