കാൽനട പ്രചരണ ജാഥ
Tuesday 08 July 2025 12:46 AM IST
കോന്നി : ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണജാഥ നടത്തി. സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ ക്യാപ്ടനായുള്ള ജാഥ സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. ഷാഹീർ പ്രണവം, സന്തോഷ് പി മാമ്മൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കർഷകസംഘം ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. കെ.പി.ശിവദാസ് അദ്ധ്യക്ഷനായി. ടി.രാജേഷ് കുമാർ, ജിജോ മോഡി, വിശാഖ് മുരളീധരൻ എന്നിവർ സംസാരിച്ചു.