കോൺഗ്രസ് പ്രതിഷേധ റാലി
Tuesday 08 July 2025 12:47 AM IST
റാന്നി : ആരോഗ്യമന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, അനിത അനിൽകുമാർ, അന്നമ്മ തോമസ്, അനിയൻ വളയനാട്, സണ്ണി തോമസ്, ബാബു മണിയൻപാറ, അജി ആനത്തടം, സാം വെന്മേലിൽ, വിൽസൺ കുളമട, സജി തോമസ്, സുരേഷ് കോളേജ് തടം, ഷാജി കരിക്കുളം, വി.പി.വിജയൻ എന്നിവർ സംസാരിച്ചു.